ഒമാനില്‍ വീടിന് തീ പിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

തീപിടിത്ത കാരണം വ്യക്തമല്ല.

 

അല്‍ ജര്‍ദ പ്രദേശത്തെ താമസ കെട്ടിടത്തിലാണ് സംഭവം.

ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വീടിന് തീ പിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. അല്‍ ജര്‍ദ പ്രദേശത്തെ താമസ കെട്ടിടത്തിലാണ് സംഭവം.

തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടനെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അഗ്നിശമന സേന സംഭവ സ്ഥലത്തെത്തിയെങ്കിലും തീപിടിത്തത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. തീപിടിത്ത കാരണം വ്യക്തമല്ല.