യുഎസ്-സൗദി ആണവ കരാര്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കണമെന്ന് ട്രംപ് 

ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എതിര്‍പ്പുമായി വന്നതിന് പിന്നാലെയാണ് പുതിയ ഉപാധിയുമായി ട്രംപ് രംഗത്തെത്തിയത്.

 

പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ കുറേ കാലമായി ഈ കരാറില്‍ ഉടമ്പടി വെച്ചിരുന്നില്ല.

യുഎസ്-സൗദി അറേബ്യ സിവിലിയന്‍ സഹകരണ ആണവകരാറിന് പിന്നാലെ മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള അബ്രഹാം ഉടമ്പടിയില്‍ സൗദി അറേബ്യ ഭാഗമാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ കുറേ കാലമായി ഈ കരാറില്‍ ഉടമ്പടി വെച്ചിരുന്നില്ല.

ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എതിര്‍പ്പുമായി വന്നതിന് പിന്നാലെയാണ് പുതിയ ഉപാധിയുമായി ട്രംപ് രംഗത്തെത്തിയത്. കരാറിന് മുമ്പ് പരസ്യമായി വ്യക്തമാക്കാത്ത ഉപാധി കഴിഞ്ഞ ദിവസം രാത്രിയാണ് ട്രംപ് മുന്നോട്ട് വെച്ചത്. അമേരിക്കന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണവനിലയങ്ങള്‍ നിര്‍മിക്കുന്നതിനും യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനും സൗദിക്ക് അനുമതി നല്‍കുന്നതാണ് ആണവകരാര്‍. സൗദിയുമായുള്ള കരാര്‍ സൈനികേതര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും അബ്രഹാം ഉടമ്പടിയുടെ ഭാഗമാകുന്ന മുറയ്ക്ക് മാത്രമേ ഇതിന് പൂര്‍ണ അംഗീകാരം ലഭിക്കുകയുള്ളുവെന്നും ട്രംപ് വ്യക്തമാക്കി.