ഒമാന്‍-സൗദി യാത്ര കൂടുതല്‍ എളുപ്പമാകും; മസ്‌കറ്റില്‍നിന്ന് റിയാദിലേക്ക് നേരിട്ടുള്ള സര്‍വീസുകളുമായി 'സൗദിയ'
ഒമാന്‍-സൗദി യാത്ര കൂടുതല്‍ എളുപ്പമാകും; മസ്‌കറ്റില്‍നിന്ന് റിയാദിലേക്ക് നേരിട്ടുള്ള സര്‍വീസുകളുമായി 'സൗദിയ'
ഒമാനും സൗദിക്കുമിടയില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും ബിസിനസ്സ് സമൂഹത്തിനും ഒരുപോലെ ആശ്വാസമേകുന്നതാണ് ഈ തീരുമാനം.
ആഴ്ചയില്‍ മൂന്ന് നേരിട്ടുള്ള സര്‍വീസുകള്‍ നടത്താനാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) സൗദിയക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ഒമാനും സൗദി അറേബ്യയ്ക്കുമിടയിലെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യന്‍ നാഷണല്‍ എയര്‍ലൈന്‍സായ സൗദിയ (സൗദി എയര്‍ലൈന്‍സ്) മസ്‌കറ്റില്‍നിന്ന് റിയാദിലേക്ക് നേരിട്ടുള്ള പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 27 മുതലാണ് മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്ക് വിമാനങ്ങള്‍ പറന്നുയരുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാര മേഖലകള്‍ക്ക് പുതിയ നീക്കം വലിയ ഉണര്‍വ് നല്‍കും.
ആഴ്ചയില്‍ മൂന്ന് നേരിട്ടുള്ള സര്‍വീസുകള്‍ നടത്താനാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) സൗദിയക്ക് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ ഷെഡ്യൂള്‍ പ്രകാരം മസ്‌കറ്റിനെയും റിയാദിനെയും തമ്മില്‍ ബന്ധിപ്പിച്ച് ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍. ഒമാനും സൗദിക്കുമിടയില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും ബിസിനസ്സ് സമൂഹത്തിനും ഒരുപോലെ ആശ്വാസമേകുന്നതാണ് ഈ തീരുമാനം.