ട്രാഫിക് നിയമ ലംഘനം ; 170 ബൈക്കുകള്‍ പിടിച്ചെടുത്തു
പലതിനും ലൈസന്‍സ് ഉണ്ടായിരുന്നില്ല.
May 12, 2026, 13:12 IST
പിടിച്ചെടുത്ത വാഹനങ്ങളില്‍ ഭൂരിഭാഗവും റോഡിലിറക്കാന്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയായിരുന്നു.
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച 170 ബൈക്കുകള്‍ റൈസല്‍ഖൈമ പൊലീസ് പിടിച്ചെടുത്തു. ഏപ്രില്‍ 10 ന് ആരംഭിച്ച പ്രത്യേക ട്രാഫിക് സുരക്ഷാ ക്യാമ്പെയിനിലാണ് നടപടി. പിടിച്ചെടുത്ത വാഹനങ്ങളില്‍ ഭൂരിഭാഗവും റോഡിലിറക്കാന്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയായിരുന്നു. പലതിനും ലൈസന്‍സ് ഉണ്ടായിരുന്നില്ല.