ഗതാഗത കുരുക്ക് ; പാര്‍പ്പിട മേഖലകളിലെ സ്‌കൂളുകള്‍ മാറ്റി സ്ഥാപിക്കും

 

നഴ്സറികള്‍ക്ക് നിരോധനം ബാധകമല്ല.

 

ഈ സ്‌കൂളുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ബദല്‍ സ്ഥലങ്ങള്‍ കണ്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

പാര്‍പ്പിട മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ 2027-28 അധ്യയന വര്‍ഷത്തോടെ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മേഖലകളിലെ അമിത ഗതാഗത കുരുക്ക് കുറയ്ക്കാനും താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും നഗരാസൂത്രണം കാര്യക്ഷമമാക്കാനുമാണ് നടപടി.
പാര്‍പ്പിട മേഖലകളിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇനി പുതിയ ലൈസന്‍സുകള്‍ നല്‍കുകയോ നിലവിലുള്ളവ പുതുക്കി നല്‍കുകയോ ചെയ്യില്ല. പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതിന് മുമ്പ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതിയും ട്രാഫിക് പഠന റിപ്പോര്‍ട്ടും നിര്‍ബന്ധമാക്കി.
ഈ സ്‌കൂളുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ബദല്‍ സ്ഥലങ്ങള്‍ കണ്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. നഴ്സറികള്‍ക്ക് നിരോധനം ബാധകമല്ല.