ട്രാഫിക് പരിശോധന ശക്തം ; ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തോളം നിയമലംഘനങ്ങള്‍

വിവിധ കേസുകളില്‍ നിയമപാലകര്‍ തിരയുന്ന 51 പിടികിട്ടാപ്പുള്ളികളെയും പരിശോധനയ്ക്കിടയില്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

 

ജൂണ്‍ എട്ട് മുതല്‍ പതിനാല് വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളിലായി നടത്തിയ ഫീല്‍ഡ് കാമ്പെയ്നുകളിലാണ് 19,938 നിയമലംഘനങ്ങള്‍ അധികൃതര്‍ കണ്ടെത്തിയത്.

രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുമായി കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ വിപുലമായ പരിശോധനകളില്‍ കണ്ടെത്തിയത് ഇരുപതിനായിരത്തോളം നിയമലംഘനങ്ങള്‍. 

ജൂണ്‍ എട്ട് മുതല്‍ പതിനാല് വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളിലായി നടത്തിയ ഫീല്‍ഡ് കാമ്പെയ്നുകളിലാണ് 19,938 നിയമലംഘനങ്ങള്‍ അധികൃതര്‍ കണ്ടെത്തിയത്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പുറമെ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 2,736കേസുകളും ഇതേ കാലയളവില്‍ പൊലീസ് കൈകാര്യം ചെയ്തു. വിവിധ കേസുകളില്‍ നിയമപാലകര്‍ തിരയുന്ന 51 പിടികിട്ടാപ്പുള്ളികളെയും പരിശോധനയ്ക്കിടയില്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.