ഒമാന്‍ പ്രധാന അതിര്‍ത്തികള്‍ വഴി ഷാര്‍ജയില്‍ എത്തുന്ന ചരക്കുലോറിക്ക് ടോള്‍ ഒഴിവാക്കും; തീരുമാനവുമായി ഷാര്‍ജ

ഷാര്‍ജ തുറമുഖങ്ങളെയും അതിര്‍ത്തി ക്രോസിംഗുകളെയും ഒമാനുമായി ബന്ധിപ്പിക്കുന്ന എമിറേറ്റിന്റെ വികസിപ്പിക്കുന്ന ലോജിസ്റ്റിക്സ് ഇടനാഴിയുടെ ഭാഗമാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

 

യുഎഇയിലുടനീളമുള്ള വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനും ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

ഒമാനില്‍ നിന്ന് പ്രധാന അതിര്‍ത്തി കവാടങ്ങള്‍ വഴി ഷാര്‍ജയിലേക്ക് എത്തുന്ന ചരക്കുലോറികള്‍ക്ക് ടോള്‍ ഗേറ്റ് ഫീസ് പൂര്‍ണമായും ഒഴിവാക്കാന്‍ ഷാര്‍ജ ഭരണകൂടം. യുഎഇയിലുടനീളമുള്ള വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനും ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഷാര്‍ജയ്ക്കുള്ളില്‍ അംഗീകൃത ലോജിസ്റ്റിക്സ് ഇടനാഴിയിലൂടെ സാധനങ്ങള്‍ കൊണ്ടുപോകുകയും ഖത്മത്ത് മലഹ, അല്‍ മദാം അതിര്‍ത്തി ക്രോസിംഗുകള്‍ വഴി പ്രവേശിക്കുകയും ചെയ്യുന്ന ട്രക്കുകള്‍ക്കാണ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഷാര്‍ജ തുറമുഖങ്ങള്‍, കസ്റ്റംസ്, ഫ്രീ സോണ്‍സ് അതോറിറ്റി, ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഷാര്‍ജ തുറമുഖങ്ങളെയും അതിര്‍ത്തി ക്രോസിംഗുകളെയും ഒമാനുമായി ബന്ധിപ്പിക്കുന്ന എമിറേറ്റിന്റെ വികസിപ്പിക്കുന്ന ലോജിസ്റ്റിക്സ് ഇടനാഴിയുടെ ഭാഗമാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.