ഇരട്ട നികുതി ഒഴിവാക്കാന്‍ ; ഒമാനും ഈജിപ്തും കരാര്‍ ഒപ്പിട്ടു

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഈജിപ്ത് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കരാറില്‍ എത്തിയത്.
 
ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന മൂലധന നികുതി വെട്ടിപ്പു തടയുന്നതിനുമുള്ള കരാറിലും ധാരായണ പത്രത്തിലും ഒമാനും ഈജിപ്തും ഒപ്പുവെച്ചു.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഈജിപ്ത് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കരാറില്‍ എത്തിയത്.
ഒമാന്‍ ധനകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സലേം അല്‍ ഹബ്‌സിയും ഈജിപ്ത് ധനകാര്യമന്ത്രി ഡോ മുഹമ്മദ് മുഐത്തുമാണ് കരാറില്‍ ഒപ്പുവെച്ചത്.