ബഹ്റൈനില്‍ ബാത്ത് ടബ്ബില്‍ വീണ് മലയാളിയായ മൂന്നുവയസുകാരന് ദാരുണാന്ത്യം

കുട്ടിയെ നാല് ദിവസം മുന്‍പാണ് ഓണം ആഘോഷിക്കുന്നതിനായി ബഹ്റൈനിലേക്ക് കൊണ്ടുവന്നത്.

 

അമ്മ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ബാത്ത് ടബ്ബില്‍ നിറച്ചുവെച്ച വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു.

ബഹ്റൈനില്‍ ബാത്ത് ടബ്ബില്‍ വീണ് മലയാളിയായ മൂന്ന് വയസുകാരന് ദാരുണാന്ത്യം. വീട്ടിലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീണാണ് കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ അല്‍ഫോന്‍സ് ജോസിന്റെ (മേഘ) ഏകമകനായ മൂന്നുവയസുകാരന്‍ ധ്യാന്‍ സൂര്യ മരിച്ചത്.

അമ്മ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ബാത്ത് ടബ്ബില്‍ നിറച്ചുവെച്ച വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടിലായിരുന്ന കുട്ടിയെ നാല് ദിവസം മുന്‍പാണ് ഓണം ആഘോഷിക്കുന്നതിനായി ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ബഹ്റൈന്‍ കേരളീയ സമാജം അംഗമാണ് മേഘ.