സലാലയില്‍ വാഹനം ഒട്ടകവുമായി കൂട്ടിയിട്ടു മൂന്നു പ്രവാസികള്‍ മരിച്ചു
ബംഗ്ലാദേശി കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.
Jan 12, 2026, 14:25 IST
സലാല ഹൈവേയില്‍ ജനുവരി 9ന് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.
സലാലയില്‍ വാഹനം ഒട്ടകവുമായി കൂട്ടിയിട്ടു മൂന്നു പ്രവാസികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. സലാല ഹൈവേയില്‍ ജനുവരി 9ന് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.
ബംഗ്ലാദേശി കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. സലാല സന്ദര്‍ശനത്തിന് എത്തിയതായിരുന്നു കുടുംബം. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബം വര്‍ഷങ്ങളായി ഒമാനില്‍ താമസിച്ചുവരികയാണ്. സലാലയിലെ ആരാധനാലയം സന്ദര്‍ശിച്ച ശേഷം മസ്‌കത്തിലേക്ക് മടങ്ങുകയായിരുന്നു. ഈ യാത്രയിലായിരുന്നു അപകടം.