ഫുജൈറ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് മക്കള്‍ക്ക് ദാരുണാന്ത്യം
ഫുജൈറ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് മക്കള്‍ക്ക് ദാരുണാന്ത്യം
ഒരാഴ്ച മുമ്പ് നാട്ടിലെത്തി ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സിദ്ധീഖ് വീണ്ടും ഫുജൈറയിലെത്തിയത്.
Nov 12, 2026, 13:18 IST
എ ആര് നഗര്‍ കുന്നുംപുറം സ്വദേശി സിദ്ധീഖിന്റെ ഇരട്ട മക്കളായ അഷ്മില്‍, ജസ്ന (18), സിദ്ധീഖിന്റെ മകള്‍ ഫര്‍സാനയുടെ മകന് ഫായിസ് (3) എന്നിവരാണ് മരിച്ചത്.
ഫുജൈറ വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളികളും. മലപ്പുറം വേങ്ങര സ്വദേശികളാണ് മരിച്ചത്. എ ആര് നഗര്‍ കുന്നുംപുറം സ്വദേശി സിദ്ധീഖിന്റെ ഇരട്ട മക്കളായ അഷ്മില്‍, ജസ്ന (18), സിദ്ധീഖിന്റെ മകള്‍ ഫര്‍സാനയുടെ മകന് ഫായിസ് (3) എന്നിവരാണ് മരിച്ചത്.
ഒരാഴ്ച മുമ്പ് നാട്ടിലെത്തി ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സിദ്ധീഖ് വീണ്ടും ഫുജൈറയിലെത്തിയത്. ഇവരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുവിനെ തിരിച്ചു കൊണ്ടുവിടാന്‍ പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. സിദ്ധീഖ് കുടുംബ സമേതം ഫുജൈറയിലാണ് താമസം.