ഇലക്ട്രോണിക് ഇടപാടുകളും ഡിജിറ്റല്‍ ഒപ്പുകളും ദുരുപയോഗം ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് മില്യണ്‍ റിയാല്‍ വരെ പിഴയും ശിക്ഷ
ഇലക്ട്രോണിക് ഇടപാടുകളിലും ഒപ്പുകളിലും ഉണ്ടാകുന്ന വഞ്ചനയും ദുരുപയോഗവും തടയുന്നതിനും ഡിജിറ്റല്‍ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കര്‍ശനമായ ക്രിമിനല്‍ സുരക്ഷാ സംവിധാനങ്ങള്‍ സൗദിയില്‍ നടപ്പിലാക്കുന്നത്.
നിയമലംഘനം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 5 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും.
ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള സുരക്ഷയും സംരക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മുന്നറിയിപ്പുമായി സൗദി അറേബ്യ. രാജ്യത്ത് ഇലക്ട്രോണിക് ഇടപാടുകളും ഡിജിറ്റല്‍ ഒപ്പുകളും ദുരുപയോഗം ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് മില്യണ്‍ റിയാല്‍ വരെ കനത്ത പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇലക്ട്രോണിക് ഇടപാടുകളിലും ഒപ്പുകളിലും ഉണ്ടാകുന്ന വഞ്ചനയും ദുരുപയോഗവും തടയുന്നതിനും ഡിജിറ്റല്‍ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കര്‍ശനമായ ക്രിമിനല്‍ സുരക്ഷാ സംവിധാനങ്ങള്‍ സൗദിയില്‍ നടപ്പിലാക്കുന്നത്. പുതിയ നിര്‍ദ്ദേശപ്രകാരം, സര്‍ട്ടിഫിക്കറ്റ് അപേക്ഷകരില്‍ നിന്ന് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ അവരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്ന് സര്‍ട്ടിഫിക്കേഷന്‍ സേവന ദാതാക്കളെ വിലക്കിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 5 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. കൂടാതെ കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍, സോഫ്റ്റ്വെയറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ കണ്ടുകെട്ടുകയും ചെയ്യും.