പൊതു വൈഫൈ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം

വിമാനത്താവളങ്ങള്‍, കഫേകള്‍, ഹോട്ടലുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലെ വൈഫൈകള്‍ ഉപയോഗിക്കുമ്പോള്‍ സൈബര്‍ കുറ്റവാളികളുടെ തട്ടിപ്പിന് ഇരകളാകാം. 

 

സൗജന്യവൈഫൈകള്‍ ഹാക്കര്‍മാര്‍ക്ക് നല്‍കുന്നത് മോഷണത്തിനുള്ള അവസരമാണ്.

പൊതു വൈഫൈ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍. വിമാനത്താവളങ്ങള്‍, കഫേകള്‍, ഹോട്ടലുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലെ വൈഫൈകള്‍ ഉപയോഗിക്കുമ്പോള്‍ സൈബര്‍ കുറ്റവാളികളുടെ തട്ടിപ്പിന് ഇരകളാകാം. 

സൗജന്യവൈഫൈകള്‍ ഹാക്കര്‍മാര്‍ക്ക് നല്‍കുന്നത് മോഷണത്തിനുള്ള അവസരമാണ്. നെറ്റ്വര്‍ക്കില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവയുടെ നിയന്ത്രണം ഹാക്കര്‍മാരിലെത്തും. മുഴുവന്‍ സമ്പാദ്യവും കവര്‍ന്നെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.