24 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് സൗദിയിലേക്ക് ഗാര്‍ഹിക വിസ ലഭിക്കില്ല

പ്രായം തികയാത്തവരുടെ വിസ അപേക്ഷകള്‍ നിരസിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
 

ഗാര്‍ഹിക വിസയില്‍ സൗദിയിലെത്തുന്നതിന് 24 വയസ്സ് പൂര്‍ത്തിയായിരിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. പ്രായം തികയാത്തവരുടെ വിസ അപേക്ഷകള്‍ നിരസിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഗാര്‍ഹിക ജീവനക്കാരുടെ പ്രായപരിധി സംബന്ധിച്ച അന്വേഷണങ്ങള്‍ക്കാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്.
രാജ്യത്തെ ഗാര്‍ഹിക ജോലിയിലേര്‍പ്പെടുന്നതിന് കുറഞ്ഞത് 24 വയസ്സ് പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.