അപകടസാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധം

നിര്‍ദ്ദിഷ്ട നിയമപ്രകാരം ഇനി മുതല്‍ ഈ സ്ഥാപനങ്ങളുടെ ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്‍ഷുറന്‍സ് പോളിസി അത്യാവശ്യമാണ്.

 

രാജ്യത്തെ പൊതുജനസുരക്ഷ കൂടുതല്‍ ദൃഢമാക്കുന്നതിനും അപകടസാധ്യതകള്‍ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

സൗദി അറേബ്യയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതും ആളുകള്‍ കൂടുതലായി ഒത്തുചേരുന്നതുമായ സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും പുതിയ ലൈസന്‍സ് അനുവദിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഇനി അംഗീകൃത തേര്‍ഡ് പാര്‍ട്ടി കോഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. രാജ്യത്തെ പൊതുജനസുരക്ഷ കൂടുതല്‍ ദൃഢമാക്കുന്നതിനും അപകടസാധ്യതകള്‍ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങള്‍, ഉപയോഗിച്ച എണ്ണ ശേഖരിക്കുന്ന വെയര്‍ഹൗസുകള്‍, അപകടകരമായ മെഡിക്കല്‍ മാലിന്യ സംഭരണ ശാലകള്‍, മരങ്ങളുടെ മൊത്തവ്യാപാര സ്ഥാപനങ്ങള്‍, ജനറല്‍ ഗോഡൗണുകള്‍, കാര്‍ ടയര്‍ സംഭരണ കേന്ദ്രങ്ങള്‍, പെയിന്റ് നിര്‍മ്മാണ ശാലകള്‍, ഇന്‍ഡസ്ട്രിയല്‍ ഡിറ്റര്‍ജന്റുകള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ എന്നിവയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട നിയമപ്രകാരം ഇനി മുതല്‍ ഈ സ്ഥാപനങ്ങളുടെ ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്‍ഷുറന്‍സ് പോളിസി അത്യാവശ്യമാണ്.