ഇൻ്റേണല്‍ മാർക്കില്‍ ആർക്കും മാറ്റമില്ല; ഗള്‍ഫിലെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയത്തിന് പുതിയ മാനദണ്ഡങ്ങള്‍ ഇറക്കി
ഗള്‍ഫ് മേഖലയിലെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് വലിയ ആശ്വാസം. സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷ മൂല്യനിർണയത്തിന് പുതിയ മാനദണ്ഡങ്ങള്‍ ഇറക്കി
Updated: Mar 28, 2026, 10:10 IST
ഒരു പരീക്ഷ മുതല്‍ 6 പരീക്ഷവരെ എഴുതാൻ ഉള്ളവർക്ക് ക്ലാസ് അസസ്മെൻ്റിൻ്റെ അടിസ്ഥാനത്തില്‍ ഫലപ്രഖ്യാപനം നടത്തും.
ദുബായ്: ഗള്‍ഫ് മേഖലയിലെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് വലിയ ആശ്വാസം. സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷ മൂല്യനിർണയത്തിന് പുതിയ മാനദണ്ഡങ്ങള്‍ ഇറക്കി.
ഒരു പരീക്ഷ മുതല്‍ 6 പരീക്ഷവരെ എഴുതാൻ ഉള്ളവർക്ക് ക്ലാസ് അസസ്മെൻ്റിൻ്റെ അടിസ്ഥാനത്തില്‍ ഫലപ്രഖ്യാപനം നടത്തും.അതേസമയം ഇൻ്റേണല്‍ മാർക്കില്‍ ആർക്കും മാറ്റമില്ലെന്നും സിബിഎസ്‌ഇ അറിയിച്ചു. ഏപ്രില്‍ 6നും 13നും ഇടയില്‍ മാർക്കുകള്‍ അപ്‌ലോഡ് ചെയ്യണം.
വിദ്യാർത്ഥികള്‍ക്ക് അർഹമായ മാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്കൂളുകളില്‍ നിന്നുള്ള കൃത്യമായ ഡാറ്റ സിബിഎസ്‌ഇ ശേഖരിക്കും. ഈ മൂല്യനിർണ്ണയ രീതിയിലൂടെ ഫലം വേഗത്തില്‍ പ്രസിദ്ധീകരിക്കാനും ഉന്നത പഠനത്തിനുള്ള നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തല്‍.