സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ ഉള്ളടക്കമുള്ള വീഡിയോ പ്രചരിപ്പിച്ചു ; കുവൈത്തി പൗരന്‍ അറസ്റ്റില്‍
വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയ ഉടന്‍ തന്നെ അതിവേഗം നടപടി സ്വീകരിക്കുകയായിരുന്നു.
Jun 26, 2025, 13:00 IST
അറസ്റ്റിലായ വ്യക്തി ബോധപൂര്‍വം സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളെ ലക്ഷ്യം വെക്കുകയും പ്രചരിച്ച വീഡിയോ ക്ലിപ്പില്‍ പരസ്യമായ അവജ്ഞയും പരിഹാസവും പ്രകടിപ്പിക്കുകയും ചെയ്തതായാണ് കണ്ടെത്തല്‍.
സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ ഉള്ളടക്കമുള്ള വീഡിയോ പ്രചരിപ്പിച്ച കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹത്തില്‍ ഭിന്നത വളര്‍ത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. അറസ്റ്റിലായ വ്യക്തി ബോധപൂര്‍വം സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളെ ലക്ഷ്യം വെക്കുകയും പ്രചരിച്ച വീഡിയോ ക്ലിപ്പില്‍ പരസ്യമായ അവജ്ഞയും പരിഹാസവും പ്രകടിപ്പിക്കുകയും ചെയ്തതായാണ് കണ്ടെത്തല്‍.
ദേശീയ ഐക്യം തകര്‍ക്കാനുള്ള നേരിട്ടുള്ള ശ്രമമായി ഇതിനെ കണ്ട അധികൃതര്‍, വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയ ഉടന്‍ തന്നെ അതിവേഗം നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.