അതിശൈത്യത്തിലേക്ക് യുഎഇ
മലയോര മേഖലകളില്‍ തണുപ്പ് അതിശക്തമായിരിക്കും. ഇവിടെ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും പുലര്‍ച്ചെ 5 മുതല്‍ 7 ഡിഗ്രി വരെയും കുറയാന്‍ സാധ്യതയുണ്ട്.
Jan 14, 2026, 15:54 IST
നാളെ മുതല്‍ രാജ്യം വടക്കന്‍ കാറ്റിന്റെ സ്വാധീനത്തിലാകുന്നതോടെയാണ് തണുപ്പ് വര്‍ധിക്കുക
യുഎഇയില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം പകുതിയോടെ താപനിലയില്‍ വന്‍ ഇടിവുണ്ടാകുമെന്നും വെറും രണ്ട് ദിവസത്തിനുള്ളില്‍ എട്ട് ഡിഗ്രിയോളം താപനില താഴാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ മുതല്‍ രാജ്യം വടക്കന്‍ കാറ്റിന്റെ സ്വാധീനത്തിലാകുന്നതോടെയാണ് തണുപ്പ് വര്‍ധിക്കുക.മലയോര മേഖലകളില്‍ തണുപ്പ് അതിശക്തമായിരിക്കും. ഇവിടെ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും പുലര്‍ച്ചെ 5 മുതല്‍ 7 ഡിഗ്രി വരെയും കുറയാന്‍ സാധ്യതയുണ്ട്.