ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന പ്രതിരോധിക്കുകയാണ് ; ജാഗ്രത നിര്‍ദ്ദേശം നല്‍കി യുഎഇ

യുഎഇ പ്രതിരോധ മന്ത്രാലയമാണ് സോഷ്യല്‍ മീഡിയ വഴി സുരക്ഷാ മുന്നറിയിപ്പ് നല്‍കിയത്.

 
സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശത്രു മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന്റെ ഫലമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം. യുഎഇ പ്രതിരോധ മന്ത്രാലയമാണ് സോഷ്യല്‍ മീഡിയ വഴി സുരക്ഷാ മുന്നറിയിപ്പ് നല്‍കിയത്. ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന നിലവില്‍ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധയിടങ്ങളില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശത്രു മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന്റെ ഫലമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം തുടരുന്നതിനിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി യുഎഇ പ്രസിഡന്റ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചാണ് ചര്‍ച്ച നടത്തിയത്. യുഎഇയെയും മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ചര്‍ച്ചയായി