പുതിയ ജല കണക്ഷനുകള്‍ നല്‍കാനുള്ള സമയം 60 പ്രവ‍ൃത്തി ദിവസമായിരുന്നത് 30 ദിവസമാക്കി ചുരുക്കി; മാറ്റങ്ങളുമായി സൗദി വാട്ടർ അതോറിറ്റി

സൗദി അറേബ്യയിലെ വാട്ടർ ആന്റ് സാനിറ്റേഷൻ മേഖലയില്‍ മാറ്റങ്ങളുമായി സൗദി വാട്ടർ അതോറിറ്റി.പുതിയ ജല കണക്ഷനുകള്‍ നല്‍കാനുള്ള സമയം 60 പ്രവ‍ൃത്തി ദിവസമായിരുന്നത് 30 ദിവസമാക്കി ചുരുക്കി. ശരാശരി 15 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.

 

ഉപഭോക്താക്കളുടെ പരാതികളില്‍ സേവന ദാതാക്കള്‍ 10 പ്രവൃത്തി ദിവസത്തിനുള്ളില്‍ തീർപ്പ് കല്‍പ്പിക്കണം. അതോറിറ്റി ഇടപെടുന്ന പരാതികളില്‍ 5 ദിവസമാണ് പരമാവധി സമയം

സൗദി അറേബ്യയിലെ വാട്ടർ ആന്റ് സാനിറ്റേഷൻ മേഖലയില്‍ മാറ്റങ്ങളുമായി സൗദി വാട്ടർ അതോറിറ്റി.പുതിയ ജല കണക്ഷനുകള്‍ നല്‍കാനുള്ള സമയം 60 പ്രവ‍ൃത്തി ദിവസമായിരുന്നത് 30 ദിവസമാക്കി ചുരുക്കി. ശരാശരി 15 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.

ഉപഭോക്താക്കളുടെ പരാതികളില്‍ സേവന ദാതാക്കള്‍ 10 പ്രവൃത്തി ദിവസത്തിനുള്ളില്‍ തീർപ്പ് കല്‍പ്പിക്കണം. അതോറിറ്റി ഇടപെടുന്ന പരാതികളില്‍ 5 ദിവസമാണ് പരമാവധി സമയം. വാട്ടർ മീറ്ററിലെ റീഡിങ്ങില്‍ സംശയമുണ്ടെങ്കില്‍ അംഗീകൃതമായ മൂന്നാം കക്ഷി വഴി മീറ്റർ പരിശോധിപ്പിക്കാൻ ഉപഭോക്താക്കള്‍ക്ക് ഇനി അനുവാദമുണ്ടാകും. ഇത് സേവനത്തിലെ സുതാര്യത വർധിപ്പിക്കും. ബില്‍ കുടിശ്ശികയുണ്ടെങ്കില്‍ കടബാധ്യതകള്‍ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ, കണക്ഷൻ വിച്ഛേദിക്കുന്നതിന് മുമ്പുള്ള മുന്നറിയിപ്പ് കാലാവധി കുറച്ചിട്ടുണ്ട്.

അനധികൃത കണക്ഷനുകള്‍ കണ്ടെത്തിയാല്‍ പിഴയും ചെലവും ഈടാക്കാനും കർശന നിർദേശമുണ്ട്. ജലസേചന മേഖലയിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്നതിനുമാണ് ഈ പരിഷ്കാരങ്ങളെന്ന് വാട്ടർ സെക്ടർ റെഗുലേഷൻ വൈസ് പ്രസിഡന്റ് ഡോ. ഫഹദ് അബു മുഅ്തി പറഞ്ഞു. പുതിയ നിയമങ്ങളെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കാൻ അതോറിറ്റിയുടെ വെബ്സൈറ്റിലെ മാർഗരേഖ പരിശോധിക്കാൻ അധിക‍ൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.