കുവൈറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഷഹീദ് പാര്‍ക്കിന്റെ മൂന്നാം ഘട്ടം പൊതുജനങ്ങള്‍ക്കായി തുറന്നു
സാംസ്‌കാരിക പരിപാടികള്‍ക്കും നാടകങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'അല്‍ സൂര്‍ തിയേറ്റര്‍ കോംപ്ലക്‌സ്' ആണ് ഈ പുതിയ വികസനത്തിന്റെ പ്രധാന ആകര്‍ഷണം.
സാംസ്‌കാരിക പരിപാടികള്‍, ലൈറ്റ് ഷോ, പരേഡുകള്‍, കായിക പ്രകടനങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയുള്ള രണ്ട് ദിവസത്തെ കാര്‍ണിവലും സംഘടിപ്പിച്ചിട്ടുണ്ട്.
കുവൈറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഷഹീദ് പാര്‍ക്കിന്റെ മൂന്നാം ഘട്ടം പൊതുജനങ്ങള്‍ക്കായി തുറന്നു. ഒളിമ്പിക് നിലവാരത്തിലുള്ള ഐസ് സ്‌കേറ്റിങ് റിങ്ക്, ഇന്‍ഡോര്‍ സ്‌നോ വേള്‍ഡ്, ഇലക്ട്രിക് കാര്‍ട്ടിങ് ട്രാക്ക്, 2300 പേര്‍ക്കിരിക്കാവുന്ന കൂറ്റന്‍ തിയേറ്റര്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. പാര്‍ക്ക് തുറക്കുന്നതിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 1, 2 തീയതികളില്‍ സാംസ്‌കാരിക പരിപാടികള്‍, ലൈറ്റ് ഷോ, പരേഡുകള്‍, കായിക പ്രകടനങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയുള്ള രണ്ട് ദിവസത്തെ കാര്‍ണിവലും സംഘടിപ്പിച്ചിട്ടുണ്ട്.
സാംസ്‌കാരിക പരിപാടികള്‍ക്കും നാടകങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'അല്‍ സൂര്‍ തിയേറ്റര്‍ കോംപ്ലക്‌സ്' ആണ് ഈ പുതിയ വികസനത്തിന്റെ പ്രധാന ആകര്‍ഷണം. 2,300 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള റോമന്‍ ശൈലിയിലുള്ള തിയേറ്റര്‍, ഔട്ട്‌ഡോര്‍ സിനിമ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. കേവലം ഒരു പച്ചപ്പ് നിറഞ്ഞ പാര്‍ക്ക് എന്നതിനപ്പുറം കായികം, വിനോദം, സംസ്‌കാരം എന്നിവ സമന്യയിക്കുന്ന രാജ്യത്തെ പ്രധാന കേന്ദ്രമായി അല്‍ ഷഹീദ് പാര്‍ക്ക് ഇതോടെ മാറും.