ഗള്‍ഫിലുള്ളത് അപകടകരമായ സാഹചര്യം, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണം'; ആവശ്യവുമായി ഖത്തര്‍ അമീര്‍

വര്‍ഷങ്ങളായി പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രം തേടുകയും നയതന്ത്ര ശ്രമങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തതാണ് നിലവിലെ യുദ്ധ പശ്ചാത്തലത്തിന് കാരണം.

 
ഹോര്‍മുസ് കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും പ്രശ്‌നങ്ങള്‍ക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തണമെന്നും ഖത്തര്‍ അമീര്‍ ആഹ്വാനം ചെയ്തു.

ഗള്‍ഫ് മേഖല ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ന്യൂയോര്‍ക്കില്‍ നടക്കുന്ന 81-ാമത് യുഎന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു ഖത്തര്‍ അമീര്‍. ഗള്‍ഫ് മേഖലയിലെ രൂക്ഷമായ സൈനിക പ്രതിസന്ധിയിലാണ് അമീര്‍ ആശങ്ക പ്രകടിപ്പിച്ചത്. ഹോര്‍മുസ് കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും പ്രശ്‌നങ്ങള്‍ക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തണമെന്നും ഖത്തര്‍ അമീര്‍ ആഹ്വാനം ചെയ്തു.

വര്‍ഷങ്ങളായി പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രം തേടുകയും നയതന്ത്ര ശ്രമങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തതാണ് നിലവിലെ യുദ്ധ പശ്ചാത്തലത്തിന് കാരണം. മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തി അഖണ്ഡതയും മാനിക്കുന്ന ഒരു പ്രാദേശിക കൂട്ടായ സുരക്ഷാ സംവിധാനം അനിവാര്യമാണ്. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ സഹായിക്കുമെന്നും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം വ്യക്തമാക്കി.