യാത്രക്കാരുടെ തിരക്ക് കൂടി ; കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

170ലേറെ സ്ഥലങ്ങളിലേക്കാണ് നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.

 

പെരുന്നാളും സ്‌കൂള്‍ അവധിക്കാലവും ഒന്നിച്ചെത്തുന്നതോടെയാണ് തിരക്കേറുന്നത്. 

യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജ ഉള്‍പ്പെടെയുള്ള 11 നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. പെരുന്നാളും സ്‌കൂള്‍ അവധിക്കാലവും ഒന്നിച്ചെത്തുന്നതോടെയാണ് തിരക്കേറുന്നത്. 

170ലേറെ സ്ഥലങ്ങളിലേക്കാണ് നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ വിവിധ സ്ഥലങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.