പ്രമുഖ വ്യാപാര സമുച്ചയം സൂഖ് ഷര്‍ഖ് കുവൈത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
നിലവില്‍ വാണിജ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളെ തീരുമാനം ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Feb 22, 2023, 14:25 IST
കുവൈത്തിലെ പ്രമുഖ വ്യാപാര സമുച്ചയമായ സൂഖ് ഷര്‍ഖ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. 1998 ലാണ് സൂക്ക് ഷര്‍ഖ് ആരംഭിച്ചത്. രാജ്യത്തെ പ്രധാന ആകര്‍ഷണമായ വാണിജ്യ സമുച്ചയം സ്വകാര്യ കമ്പനിയായ നാഷണല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായിരുന്നു ഇതുവരെ നടത്തിയിരുന്നത്. ഇതു സംബന്ധമായ നിര്‍ദ്ദേശം കമ്പനിക്ക് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ നിലവില്‍ വാണിജ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളെ തീരുമാനം ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.