ഒമാനിലേക്ക് പോകുന്ന യുഎഇ നിവാസികളുടെ എണ്ണം വര്‍ധിച്ചു ; ബസ് സര്‍വീസ് വര്‍ദ്ധിച്ചു

ഒമാനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഷാര്‍ജ ആര്‍ടിഎയുടെ ഔദ്യോഗിക ചാനലുകള്‍ വഴി ബസ് സമയ വിവരങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കണം.

 

ഒമാനിലെ സോഹാറില്‍ നിന്ന് ഷാര്‍ജയിലേക്ക് ദിവസേന രണ്ടു സര്‍വീസുകളും മസ്‌കറ്റില്‍ നിന്ന് ഷാര്‍ജയിലേക്ക് ദിവസേന ഒരു സര്‍വീസും ഉണ്ടാവും

ഒമാനിലേക്ക് പോകുന്ന യുഎഇ നിവാസികളുടെ എണ്ണം വര്‍ധിച്ചതോടെ ഷാര്‍ജയില്‍ നിന്ന് ഒമാനിലേക്കുള്ള രാജ്യാന്തര ബസ് സര്‍വീസ് വര്‍ധിപ്പിച്ചു. ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് ഒമാനിലെ സോഹാര്‍ വഴി തലസ്ഥാനമായ മസ്‌കത്തിലേക്ക് സര്‍വീസ് നടത്തുന്ന റൂട്ട് നമ്പര്‍ 203 ബസ് ദിവസേന മൂന്നു ട്രിപ്പുകള്‍ നടത്തും.
ഒമാനിലെ സോഹാറില്‍ നിന്ന് ഷാര്‍ജയിലേക്ക് ദിവസേന രണ്ടു സര്‍വീസുകളും മസ്‌കറ്റില്‍ നിന്ന് ഷാര്‍ജയിലേക്ക് ദിവസേന ഒരു സര്‍വീസും ഉണ്ടാവും. ഒമാനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഷാര്‍ജ ആര്‍ടിഎയുടെ ഔദ്യോഗിക ചാനലുകള്‍ വഴി ബസ് സമയ വിവരങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കണം.