കുവൈത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്വകാര്യ നഴ്സറികള്‍ മന്ത്രാലയം കണ്ടെത്തി

 

ഔദ്യോഗിക അനുമതിയില്ലാതെ കുട്ടികളെ പാര്‍പ്പിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച് ഇവയ്‌ക്കെതിരെ അടിയന്തര നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു

 

സാമൂഹിക കാര്യ മന്ത്രാലയത്തിലെ പ്രൈവറ്റ് നഴ്സറീസ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ആക്ടിംഗ് ഡയറക്ടര്‍ നൈഫ് അല്‍-സവാഗ് ആണ് മുനിസിപ്പാലിറ്റിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.

ജഹ്റ ഗവര്‍ണറേറ്റിലെ സാദ് അല്‍ - അബ്ദുള്ള ഏരിയയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്വകാര്യ നഴ്സറികള്‍ മന്ത്രാലയം കണ്ടെത്തി. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക കാര്യ മന്ത്രാലയം കുവൈറ്റ് മുനിസിപ്പാലിറ്റിക്ക് കത്തെഴുതി. 

സാമൂഹിക കാര്യ മന്ത്രാലയത്തിലെ പ്രൈവറ്റ് നഴ്സറീസ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ആക്ടിംഗ് ഡയറക്ടര്‍ നൈഫ് അല്‍-സവാഗ് ആണ് മുനിസിപ്പാലിറ്റിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഔദ്യോഗിക അനുമതിയില്ലാതെ കുട്ടികളെ പാര്‍പ്പിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച് ഇവയ്‌ക്കെതിരെ അടിയന്തര നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.