തൊഴില്‍ മന്ത്രാലയത്തിന്റെ ലോഗോയും പേരും അനുമതിയില്ലാതെ ഉപയോഗിക്കരുത്; വ്യാജ പരസ്യങ്ങള്‍ക്ക് തടയിടാന്‍ ഒമാന്‍
തൊഴില്‍ മന്ത്രാലയത്തിന്റെ ലോഗോയും പേരും അനുമതിയില്ലാതെ ഉപയോഗിക്കരുത്; വ്യാജ പരസ്യങ്ങള്‍ക്ക് തടയിടാന്‍ ഒമാന്‍
മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്നോ പങ്കാളിത്തമുണ്ടെന്നോ തെറ്റിദ്ധരിപ്പിച്ച് സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്രചരിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള എല്ലാത്തരം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും പ്രിന്റ് മാധ്യമങ്ങള്‍ക്കും ഈ നിരോധനം ഒരുപോലെ ബാധകമാണ്
ഒമാനില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ലോഗോയോ പേരോ മുന്‍കൂര്‍ അനുമതിയില്ലാതെ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ചു. മന്ത്രാലയത്തിന്റെ പേര് ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള എല്ലാത്തരം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും പ്രിന്റ് മാധ്യമങ്ങള്‍ക്കും ഈ നിരോധനം ഒരുപോലെ ബാധകമാണ്. മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള ഔദ്യോഗിക അനുമതിയില്ലാതെ തങ്ങളുടെ ലോഗോയോ പേരോ പ്രമോഷണല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്നോ പങ്കാളിത്തമുണ്ടെന്നോ തെറ്റിദ്ധരിപ്പിച്ച് സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്രചരിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
ഇനി മുതല്‍ മന്ത്രാലയവുമായി സഹകരണമോ പങ്കാളിത്തമോ ഉണ്ടെന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങള്‍, അത് തെളിയിക്കുന്ന ഔദ്യോഗിക അനുമതിപത്രങ്ങള്‍ കൈവശം സൂക്ഷിക്കേണ്ടതുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയും അനുമതിയില്ലാതെ ലോഗോയോ പേരോ ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.