ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഈ മാസം 18ന് മദീനയിലെത്തും
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഈ മാസം പതിനെട്ടിന് എത്തും. മദീന വഴിയാണ് ഹാജിമാരെത്തുക.മുംബൈയില്‍ നിന്നുള്ള തീർത്ഥാടകരുമായാണ് ആദ്യ വിമാനം ഈ മാസം 18ന് മദീനയിലെത്തുക.
ഒന്നേ മുക്കാല്‍ ലക്ഷം പേരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. 1,22,518 പേർ ഹജ്ജ് കമ്മറ്റി വഴിയും 52,507 പേർ സ്വകാര്യ ഗ്രൂപ്പുകളിലുമാണ് ഹജ്ജ് നിർവഹിക്കുക.
ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഈ മാസം പതിനെട്ടിന് എത്തും. മദീന വഴിയാണ് ഹാജിമാരെത്തുക.മുംബൈയില്‍ നിന്നുള്ള തീർത്ഥാടകരുമായാണ് ആദ്യ വിമാനം ഈ മാസം 18ന് മദീനയിലെത്തുക.
പകുതിയിലേറെ ഇന്ത്യൻ തീർഥാടകർക്ക് മക്ക-മദീന ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ സേവനം ലഭിക്കും.മദീനയില്‍ പ്രവാചക പള്ളിയോട് ചേർന്നാണ് ഇത്തവണ താമസ സൗകര്യം. മുഴുവൻ ഹാജിമാർക്കും ഇത്തവണ ട്രാക്ക് ചെയ്യാവുന്ന സ്മാർട്ട് വാച്ചും ലഭ്യമാക്കും.
ഒന്നേ മുക്കാല്‍ ലക്ഷം പേരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. 1,22,518 പേർ ഹജ്ജ് കമ്മറ്റി വഴിയും 52,507 പേർ സ്വകാര്യ ഗ്രൂപ്പുകളിലുമാണ് ഹജ്ജ് നിർവഹിക്കുക. തീർഥാടകരെ സ്വീകരിക്കാനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഇന്ത്യൻ കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
മദീനയില്‍ മുഴുവൻ ഹാജിമാർക്കും പ്രവാചക പള്ളിക്ക് തൊട്ടരികിലാണ് താമസ സൗകര്യം. 50% തീർഥാടകർക്ക് മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രകള്‍ ഹറമൈൻ ഹൈസ്പീഡ് ട്രെയിനില്‍ യാത്ര ചെയ്യാനാവും. മിനയിലും അറഫയിലും മികച്ച സൗകര്യങ്ങള്‍ ഇന്ത്യൻ ഹാജിമാർക്ക് ലഭിക്കും. മക്കയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.