ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് വരികയായിരുന്ന മലയാളി കുടുംബത്തിന്റെ മരണം ; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സൂചന

യാത്രയ്ക്കിടെ ഡ്രൈവര്‍ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
 

ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം സൗദിയില്‍ അപകടത്തില്‍പ്പെട്ട് വീട്ടമ്മയും രണ്ട് പേരക്കുട്ടികളും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യാത്രയ്ക്കിടെ ഡ്രൈവര്‍ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വാഹനം പാലത്തിലേക്ക് കയറിപോകാനിരിക്കേ പെട്ടെന്ന് വെട്ടിച്ചതോടെ മറിഞ്ഞതായാണ് സംശയമെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഫൈസല്‍ പറഞ്ഞു.
 അപകടത്തില്‍ പാലക്കാട് പത്തിരപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7) അഹിയാന്‍, ഭാര്യാ മാതാവ് സാബിറ(57) എന്നിവരാണ് മരിച്ചത്.ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനായ ഫൈസല്‍ കുടുംബ സമേതം ഉംറക്കായി എത്തിയപ്പോഴാണ് ദാരുണ സംഭവം നടന്നത്.