യുഎഇയില്‍ ഡ്രൈവിങ്ങിന് സമയപരിധി വരുന്നു
യുഎഇയില്‍ ഡ്രൈവിങ്ങിന് സമയപരിധി വരുന്നു
ഒമ്പത് മണിക്കൂര്‍ പരിധി തികയുന്നതുവരെ ഡ്രൈവ് ചെയ്യണമെന്നല്ല നിയമം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
വാഹനമോടിക്കുന്ന എല്ലാവര്‍ക്കും ഈ പുതിയ നിര്‍ദ്ദേശം ഒരുപോലെ ബാധകമായിരിക്കും.
യുഎഇയില്‍ പുതുവര്‍ഷം മുതല്‍ ഡ്രൈവിങ്ങിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 24 മണിക്കൂറിനുള്ളില്‍ പരമാവധി ഒമ്പത് മണിക്കൂര്‍ മാത്രമേ ഇനി വാഹനം ഓടിക്കാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. വാഹനമോടിക്കുന്ന എല്ലാവര്‍ക്കും ഈ പുതിയ നിര്‍ദ്ദേശം ഒരുപോലെ ബാധകമായിരിക്കും.
2026-ലെ കാബിനറ്റ് തീരുമാനം പ്രകാരം പുറത്തിറക്കിയ ഫെഡറല്‍ ട്രാഫിക് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനിലാണ് ഈ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 7 പ്രകാരമാണ് ഡ്രൈവിങ് സമയത്തിന് കൃത്യമായ പരിധി നിശ്ചയിച്ചിരിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, ചെറിയ കാറുകള്‍ ഉള്‍പ്പെടെ എല്ലാ തരം വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.
ഒമ്പത് മണിക്കൂര്‍ പരിധി തികയുന്നതുവരെ ഡ്രൈവ് ചെയ്യണമെന്നല്ല നിയമം കൊണ്ട് അര്‍ത്ഥമാക്കുന്നത്. യാത്രയ്ക്കിടയില്‍ ഏതെങ്കിലും ഘട്ടത്തില്‍ ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുകയാണെങ്കില്‍ ഒമ്പത് മണിക്കൂര്‍ തികഞ്ഞിട്ടില്ലെങ്കില്‍ പോലും വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിര്‍ത്തേണ്ടതാണ്. ക്ഷീണത്തോടെ വാഹനം ഓടിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.