ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധനാലയ സാന്ദ്രതയുള്ള രാജ്യം ; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബഹ്റൈന്

 

റെക്കോര്‍ഡ് പ്രകാരം ഒരു ചതുരശ്ര കിലോമീറ്ററില്‍ ചുരുങ്ങിയത് 2.300 ആരാധനാലയങ്ങള്‍ വേണമെന്നായിരുന്നു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ മാനദണ്ഡം

 

രാജ്യത്തെ 15 ലക്ഷത്തിലധികം വരുന്ന ജനസംഖ്യക്കായി നിലവില്‍ 2123 ഔദ്യോഗിക ആരാധനാലങ്ങളുണ്ട്.

ബഹ്റൈന്‍ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധനാലയ സാന്ദ്രതയുള്ള രാജ്യമെന്ന ബഹുമതിയാണ് ബഹ്റൈന്‍ സ്വന്തമാക്കിയത്. 
റെക്കോര്‍ഡ് പ്രകാരം ഒരു ചതുരശ്ര കിലോമീറ്ററില്‍ ചുരുങ്ങിയത് 2.300 ആരാധനാലയങ്ങള്‍ വേണമെന്നായിരുന്നു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ മാനദണ്ഡം. എന്നാല്‍ ബഹ്റൈനില്‍ ഇത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 2.577 എന്ന നിലയിലാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്തെ 15 ലക്ഷത്തിലധികം വരുന്ന ജനസംഖ്യക്കായി നിലവില്‍ 2123 ഔദ്യോഗിക ആരാധനാലങ്ങളുണ്ട്. മസ്ജിദുകള്‍, ചര്‍ച്ചുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി വിവിധ മത വിഭാഗങ്ങളുടെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.