ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനം ; ക്ഷമിക്കാനാകില്ലെന്ന് യുഎഇ
മേഖലയിലെ സമാധാനം ലക്ഷ്യമിട്ട് ഖത്തര്‍ നയതന്ത്ര ഇടപെടലുകള്‍ ശക്തമാക്കി.
May 18, 2026, 06:12 IST
യുഎഇയുടെ സുരക്ഷയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്.
യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം. യാതൊരു പ്രകോപനവുമില്ലാതെ രാജ്യം നേരിട്ട ഈ ഭീകരാക്രമണം യുഎഇയുടെ സുരക്ഷയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്. ഇത്തരത്തിലുള്ള അക്രമണങ്ങള്‍ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി. അതിനിടെ, മേഖലയിലെ സമാധാനം ലക്ഷ്യമിട്ട് ഖത്തര്‍ നയതന്ത്ര ഇടപെടലുകള്‍ ശക്തമാക്കി.
മിഡില്‍ ഈസ്റ്റില്‍ ഉടലെടുത്ത പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ഇറാനുമായി നേരിട്ട് സംസാരിച്ചു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ മുന്‍നിര്‍ത്തി ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ പാകിസ്ഥാനുമായും ഖത്തര്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.