എട്ടാമത് ബഹ്റൈന്‍ എയര്‍ ഷോ 2028-ലേക്ക് മാറ്റി; പുതിയ തീയതികള്‍ പ്രഖ്യാപിച്ച് സംഘാടകര്‍
കൂടുതല്‍ രാജ്യങ്ങളുടെയും അന്താരാഷ്ട്ര വ്യോമയാന കമ്പനികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീയതികളില്‍ മാറ്റം വരുത്തിയതെന്ന് കമ്മിറ്റി വ്യക്തമാക്കി.
2026 നവംബര്‍ 18 മുതല്‍ 20 വരെ സാഖിര്‍ എയര്‍ബേസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എയര്‍ഷോ, 2028 നവംബര്‍ 15 മുതല്‍ 17 വരെയുള്ള തീയതികളിലേക്കാണ് മാറ്റിവെച്ചത്.
എട്ടാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോയുടെ പുതുക്കിയ തീയതികള്‍ സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. 2026 നവംബര്‍ 18 മുതല്‍ 20 വരെ സാഖിര്‍ എയര്‍ബേസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എയര്‍ഷോ, 2028 നവംബര്‍ 15 മുതല്‍ 17 വരെയുള്ള തീയതികളിലേക്കാണ് മാറ്റിവെച്ചത്.
കൂടുതല്‍ രാജ്യങ്ങളുടെയും അന്താരാഷ്ട്ര വ്യോമയാന കമ്പനികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീയതികളില്‍ മാറ്റം വരുത്തിയതെന്ന് കമ്മിറ്റി വ്യക്തമാക്കി. ഈ സമയമാറ്റം സന്ദര്‍ശകര്‍ക്കും പ്രദര്‍ശകര്‍ക്കും വ്യോമയാന വ്യവസായ മേഖലയിലെ മറ്റ് പങ്കാളികള്‍ക്കും എയര്‍ഷോയിലെ പുതിയ അവസരങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സഹായകമാകുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
2010-ല്‍ ആരംഭിച്ച ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോ വളരെ വേഗത്തിലാണ് ആഗോള വ്യോമയാന മേഖലയിലെ പ്രധാന പ്രദര്‍ശനങ്ങളിലൊന്നായി മാറിയത്. ലോകോത്തര വിമാന നിര്‍മാതാക്കള്‍, പ്രമുഖ വ്യോമയാന കമ്പനികള്‍, പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, വ്യവസായ വിദഗ്ധര്‍ എന്നിവരുടെ പങ്കാളിത്തമാണ് ഈ എയര്‍ഷോയുടെ പ്രധാന ആകര്‍ഷണം