തലശേരിയിൽ അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു

അവധിക്ക് നാട്ടിലേക്ക് മടങ്ങിയ യുവാവ് അവധി കഴിഞ്ഞു വെള്ളിയാഴ്‌ച ദുബൈയിലേക്ക് മടങ്ങാനിരിക്കെ കുഴഞ്ഞു വീണു മ,രിച്ചു. തലശ്ശേരി കതിരൂർ വേറ്റുമ്മലിലെ സൻഫീറാ (32)ണ് മരിച്ചത്. 

 

തലശേരി : അവധിക്ക് നാട്ടിലേക്ക് മടങ്ങിയ യുവാവ് അവധി കഴിഞ്ഞു വെള്ളിയാഴ്‌ച ദുബൈയിലേക്ക് മടങ്ങാനിരിക്കെ കുഴഞ്ഞു വീണു മ,രിച്ചു. തലശ്ശേരി കതിരൂർ വേറ്റുമ്മലിലെ സൻഫീറാ (32)ണ് മരിച്ചത്. 

ദേര നാസർ സ്ക്വയറിൽ ജോലി ചെയ്‌തു വരികയായിരുന്നു. മൃതദേഹം ആറാം മൈൽ മൈതാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മൂസ-നസീറ ദമ്പതികളുടെ മകനാണ് സൻഫീർ. സഫ്രീന, ഖദീജ, പരേതനായ ഷർഹാൻ എന്നിവർ സഹോദരങ്ങളാണ്.