പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസം; ഒമാനില്‍ ഹോട്ടല്‍ റിസപ്ഷനില്‍ ജോലി തുടരാം
പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസം; ഒമാനില്‍ ഹോട്ടല്‍ റിസപ്ഷനില്‍ ജോലി തുടരാം
കഴിഞ്ഞ ആറ് മാസമായി സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണ നിബന്ധനകള്‍ കൃത്യമായി പാലിക്കുന്ന ഹോട്ടലുകള്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.
രാത്രികാലങ്ങളില്‍ ഹോട്ടലുകളുടെ സേവനം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനാണ് പ്രവാസി റിസപ്ഷനിസ്റ്റുകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത്.
ഒമാനിലെ ഹോട്ടലുകളില്‍ റിസപ്ഷന് ജോലികളില്‍ പ്രവാസികളെ നിയോഗിക്കുന്നതിനുള്ള ഇളവിന്റെ കാലാവധി 2027 ജൂണ്‍ 30 വരെ നീട്ടി. ഹോട്ടല്‍ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന തീരുമാനമാണിത്. ഒമാനി ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും പ്രവാസികള്‍ക്ക് അവസരം ലഭിക്കുക.
രാത്രികാലങ്ങളില്‍ ഹോട്ടലുകളുടെ സേവനം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനാണ് പ്രവാസി റിസപ്ഷനിസ്റ്റുകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത്. കഴിഞ്ഞ ആറ് മാസമായി സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണ നിബന്ധനകള്‍ കൃത്യമായി പാലിക്കുന്ന ഹോട്ടലുകള്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.
ഒമാനി റിസപ്ഷനിസ്റ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികളെ നിയമിക്കാനുള്ള പരിധി നിശ്ചയിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ മൂന്ന് വരെ ഒമാനി ജീവനക്കാരുള്ള ഹോട്ടലുകള്‍ക്ക് ഒരു പ്രവാസിയെയും നാല് മുതല്‍ ആറ് വരെ ഒമാനി ജീവനക്കാരുള്ളവര്ക്ക് രണ്ട് പ്രവാസികളെയും നിയമിക്കാം. ഏഴോ അതിലധികമോ ഒമാനി റിസപ്ഷനിസ്റ്റുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്ന് പ്രവാസികളെ വരെ രാത്രി ജോലിക്ക് നിയോഗിക്കാനാകും.