41 ഡിഗ്രി വരെ ചൂട്, ഒപ്പം മഴ മുന്നറിയിപ്പും ; ജാഗ്രതാ നിര്‍ദ്ദേശവുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം

ഉപരിതലത്തിലെയും അന്തരീക്ഷത്തിലേയും ന്യൂനമര്‍ദ്ദ സ്വാധീന ഫലമായാണ് ഈ കാലാവസ്ഥാ മാറ്റം.

 

ഉള്‍പ്രദേശങ്ങളില്‍ താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

രാജ്യത്തിന്റെ കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളില്‍ കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നതിന്റെ ഭാഗമായി യുഎഇയില്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉള്‍പ്രദേശങ്ങളില്‍ താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.


ചിലയിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയോടനുബന്ധിച്ച് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കാര്‍മേഘങ്ങള്‍ രൂപപ്പെട്ട് മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഉപരിതലത്തിലെയും അന്തരീക്ഷത്തിലേയും ന്യൂനമര്‍ദ്ദ സ്വാധീന ഫലമായാണ് ഈ കാലാവസ്ഥാ മാറ്റം.