യുഎഇയിൽ വരും ദിവസങ്ങളിൽ താപനില 44 ഡിഗ്രി വരെ ഉയർന്നേക്കും
യുഎഇയിൽ വരും ദിവസങ്ങളിൽതാപനില ഉയരുമെന്ന് ദേശീയ മീറ്ററോളജി സെൻ്റർ അറിയിച്ചു. ആഴ്ച മുഴുവൻ പൊടിക്കാറ്റ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.
Apr 29, 2026, 14:00 IST
യുഎഇ : യുഎഇയിൽ വരും ദിവസങ്ങളിൽതാപനില ഉയരുമെന്ന് ദേശീയ മീറ്ററോളജി സെൻ്റർ അറിയിച്ചു. ആഴ്ച മുഴുവൻ പൊടിക്കാറ്റ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. ഉൾപ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. വായുസമ്മർദ്ദ വ്യതിയാനം മൂലം മിതമായ തോതിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. അറേബ്യൻ, ഒമാൻ കടൽ ചില സമയത്ത് പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ വടക്കുകിഴക്കൻ-വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ശനി, ഞായർ ദിവസങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും പൊടിപടലങ്ങൾ തുടരും.