യുഎഇയില്‍ താപനില ഉയരുന്നു ; ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത
രാജ്യത്ത് താപനില പരമാവധി 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
Oct 24, 2026, 13:09 IST
അബുദാബിയിലും ദുബായിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാം.
യുഎഇയില്‍ ഇന്നത്തെ കാലാവസ്ഥ പൊതുവേ തെളിഞ്ഞതു മുതല്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് താപനില പരമാവധി 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാം.
മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ചിലപ്പോള്‍ 50 കിലോമീറ്റര്‍ വരെയായി ഉയരാനും ഇതിന്റെ ഫലമായി പൊടിക്കാറ്റിന് സാധ്യയതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.