യുഎഇയില്‍ താപനില വീണ്ടും താഴുന്നു ; വരും ദിവസങ്ങളില്‍ നേരിയ മഴയ്ക്കും കാറ്റിനും സാധ്യത
ഈ മാസം 15ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കും പടിഞ്ഞാറന്‍ മേഖലകളില്‍ താപനില ഗണ്യമായി കുറയാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി,
Jan 15, 2026, 14:32 IST
കാഴ്ചാ പരിധി കുറയാന്‍ ഇടയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം.
യുഎഇയില്‍ വാരാന്ത്യത്തോടനുബന്ധിച്ച് കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 15ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കും പടിഞ്ഞാറന്‍ മേഖലകളില്‍ താപനില ഗണ്യമായി കുറയാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി,
രാജ്യത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊടിയും മണലും ഉയരുന്നതിലൂടെ അന്തരീക്ഷത്തിലെ കാഴ്ചാ പരിധി കുറയാന്‍ ഇടയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം.