UAEയില്‍ താപനില 47ന് മുകളില്‍ ഉയരും

യുഎഇയില്‍ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്നും ഇത് ഞായറാഴ്ചയോട പൊടിക്കാറ്റിന് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് അറിയിപ്പ്.

 

ഉള്‍പ്രദേശങ്ങളില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും 37 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില

യുഎഇയില്‍ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്നും ഇത് ഞായറാഴ്ചയോട പൊടിക്കാറ്റിന് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് അറിയിപ്പ്.

ആകാശം പൊതുവെ തെളിഞ്ഞതായിരിക്കുമെന്നും കിഴക്കന്‍ മേഖലകളില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.രാജ്യത്തിന്റെ പലയിടങ്ങളിലും താപനില ഉയരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഉള്‍നാടന്‍ പ്രദേശങ്ങളിൽ. തീരപ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ വരെ ഇത് തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു.

വടക്കുകിഴക്കന്‍ ദിശകളില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ ദിശകളിലേക്ക് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യന്‍ കടലിലും ഒമാന്‍ കടലിലും കാറ്റ് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ഉള്‍പ്രദേശങ്ങളില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും 37 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനും പര്‍വ്വതപ്രദേശങ്ങില്‍ 31 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനും സാധ്യതയുണ്ട്.

ചില തീരപ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ വരെ ഇത് തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. വടക്കുകിഴക്കന്‍ ദിശകളില്‍ കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടുകയും വടക്കുപടിഞ്ഞാറന്‍ ദിശകളിലേക്ക് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശുകയും ചെയ്യും.

അറേബ്യന്‍ കടലിലും ഒമാന്‍ കടലിലും കാറ്റ് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥ തുടരുമെങ്കിലും കിഴക്കന്‍ തീരപ്രദേശങ്ങളില്‍ താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.ഇത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ കാരണമാകുന്നു. ഇതുമൂലം തുറന്ന പ്രദേശങ്ങളില്‍ പൊടിക്കാറ്റും കാഴ്ചകള്‍ക്കുള്ള വ്യക്തത കുറയാനും സാധ്യതയുണ്ട്.

അറബിക്കടലില്‍ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട് ഇത് ഒമാന്‍ കടലിലേക്ക് വ്യാപിക്കുകയും ചെയ്യും എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച രാവിലെ വരെ അന്തരീക്ഷ ഈര്‍പ്പം കൂടാനും ഇത് തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും മൂടല്‍ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു.