യുഎഇയില്‍ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നേക്കും

ചൂട് ഉയരുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരും ഓര്‍മ്മിപ്പിച്ചു.

 

കഴിഞ്ഞ ദിവസം 11 മണിയോടെ തന്നെ അസഹനീയമായ ചൂട് അനുഭവപ്പെട്ടതായി തൊഴിലാളികള്‍ പറഞ്ഞു.

യുഏഇയില്‍ വരും ദിവസങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നു ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബി അല്‍ ദഫ്‌റ മേഖലയിലെ മെസൈറയിലായിരുന്നു രാജ്യത്ത് ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില രേഖപ്പെടുത്തിയത്.
ചൂട് ഉയരുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരും ഓര്‍മ്മിപ്പിച്ചു. 12.30 മുതല്‍ 3 വരെ ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം 11 മണിയോടെ തന്നെ അസഹനീയമായ ചൂട് അനുഭവപ്പെട്ടതായി തൊഴിലാളികള്‍ പറഞ്ഞു.