യുഎഇയില്‍ ചൂടു കുറയും

ഇന്ന് കിഴക്കന്‍ മേഖലകളില്‍ പ്രഭാതത്തില്‍ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടാം.

 

തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും മഞ്ഞിനും പുകമഞ്ഞിനും സാധ്യതയുണ്ട്. 

യുഎഇയില്‍ അടുത്ത ദിവസങ്ങളില്‍ ചൂടിന് നേരിയ ആശ്വാസമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നു മുതല്‍ രാജ്യത്തുടനീളം താപനിലയില്‍ കുറവുണ്ടാകും. വരും ദിവസങ്ങളില്‍ രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും മഞ്ഞിനും പുകമഞ്ഞിനും സാധ്യതയുണ്ട്. 
ഇന്ന് കിഴക്കന്‍ മേഖലകളില്‍ പ്രഭാതത്തില്‍ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടാം.


തീരദേശങ്ങളിലും ദ്വീപുകളിലും ഉയര്‍ന്ന താപനില 39 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉള്‍നടുകളില്‍ 44 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയും മലയോര മേഖലകളില്‍ 33 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും.