ഒമാനില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യത്തിലെത്താന്‍ സാധ്യത
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഒമാന്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന തീര പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക.
Updated: Jun 9, 2026, 13:23 IST
വരും ദിവസങ്ങളില്‍ ഈ മേഖലകളില്‍ പരമാവധി താപനില 45 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത.
ഒമാനില്‍ വേനല്‍ച്ചൂട് കനക്കുന്നു. ചില പ്രദേശങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് സമീപമെത്താന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഒമാന്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന തീര പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക.
വരും ദിവസങ്ങളില്‍ ഈ മേഖലകളില്‍ പരമാവധി താപനില 45 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. ചില സ്ഥലങ്ങളില്‍ ഇതു 50 ഡിഗ്രി സമീപമെത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.