കുവൈത്തില്‍ വരും ദിവസങ്ങളില്‍ ചൂടു കുറയും
അമ്പത് ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ എത്തിനിന്നിരുന്ന കൊടുംചൂടുകാലം അവസാനിച്ചതായും, ഇനി അത്തരത്തിലുള്ള ഉയര്‍ന്ന താപനില അനുഭവപ്പെടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
Sep 15, 2026, 13:23 IST
രാത്രിയിലും പുലര്‍ച്ചെയുമുള്ള സമയങ്ങളില്‍ തണുപ്പ് അനുഭവപ്പെടുമെന്നും പ്രമുഖ കാലാവസ്ഥാ നിരീക്ഷകന്‍ ഈസ്സ റമദാന്‍ വ്യക്തമാക്കി
വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില ക്രമാതീതമായി കുറയുന്നത് തുടരുമെന്നും, പ്രത്യേകിച്ച് രാത്രിയിലും പുലര്‍ച്ചെയുമുള്ള സമയങ്ങളില്‍ തണുപ്പ് അനുഭവപ്പെടുമെന്നും പ്രമുഖ കാലാവസ്ഥാ നിരീക്ഷകന്‍ ഈസ്സ റമദാന്‍ വ്യക്തമാക്കി. അമ്പത് ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ എത്തിനിന്നിരുന്ന കൊടുംചൂടുകാലം അവസാനിച്ചതായും, ഇനി അത്തരത്തിലുള്ള ഉയര്‍ന്ന താപനില അനുഭവപ്പെടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ചൂടേറിയ വേനല്‍ക്കാലത്തിന് വിരാമമായി അടുത്ത ഒക്ടോബര്‍ പകുതിയോടെ മിതമായ കാലാവസ്ഥയുടെ ലക്ഷണങ്ങള്‍ ക്രമാതീതമായി കണ്ടുതുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ദിവസങ്ങളില്‍ രാജ്യത്തെ ഉയര്‍ന്ന താപനില 37 ഡിഗ്രി മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും, കുറഞ്ഞ താപനില 24 ഡിഗ്രി മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.