സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി
ദുബായ്-കൊച്ചി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. യാത്രക്കാരെ ദുബായ് വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഇന്നലെ വൈകുന്നേരം 3.55ന് ദുബായില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട സ്‌പൈസസ് ജെറ്റ് SG 5113 വിമാനമാണ് തിരിച്ചിറക്കിയത്. 128 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
128 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.വൈകുന്നേരം പുറപ്പെടേണ്ട വിമാനം രാത്രി 11.45നാണ് ഷെഡ്യൂള്‍ ചെയ്തത്. ഈ സമയം വിമാനത്തിലെ എസി പ്രവർത്തന രഹിതമായിരുന്നു
ദുബായ്: ദുബായ്-കൊച്ചി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. യാത്രക്കാരെ ദുബായ് വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഇന്നലെ വൈകുന്നേരം 3.55ന് ദുബായില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട സ്‌പൈസസ് ജെറ്റ് SG 5113 വിമാനമാണ് തിരിച്ചിറക്കിയത്.
128 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.വൈകുന്നേരം പുറപ്പെടേണ്ട വിമാനം രാത്രി 11.45നാണ് ഷെഡ്യൂള്‍ ചെയ്തത്. ഈ സമയം വിമാനത്തിലെ എസി പ്രവർത്തന രഹിതമായിരുന്നു. പിന്നീട് യാത്രക്കാർ പ്രതിഷേതിച്ചതൊടെ പുലർച്ചെ 3.30ന് ശേഷം ഇവരെ ദുബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കുകയൂം സർവീസ് റദ്ദ് ചെയ്തതായി അറിയിക്കുകയും ചെയ്തു.
എന്നാൽ റദ്ദ് ചെയ്ത സർവീസിന് പകരം സംവിധാനം ഒരുക്കാൻ കമ്പനി തയ്യാറായിട്ടില്ല. റീഫണ്ട് സംവിധാനമാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. അതേസമയം, സ്‌പൈസ് ജെറ്റിന്റെ വിമാന സർവീസുകൾ കുറച്ച് ദിവസങ്ങളായി വൈകുന്നതായി യാത്രക്കാർ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട്, കൊച്ചി സർവീസ് സമാനമായ രീതിയിൽ വൈകിയിരുന്നു