വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കല്‍: ഉംറ തീര്‍ഥാടകര്‍ക്ക് നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി
വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കല്‍: ഉംറ തീര്‍ഥാടകര്‍ക്ക് നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി
ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ നിര്‍ത്തിവെച്ചതായും ആകാശ എയര്‍ നിയന്ത്രണം ഒക്ടോബര്‍ 27 വരെ നീട്ടിയതായും ജിദ്ദയിലെ ഇന്ത്യന്‍ കണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
ജിദ്ദ, മദീന, ദമാം വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില വിമാന സര്‍വീസുകള്‍ തടസ്സങ്ങള്‍ തുടരുകയാണ്.
സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് യാത്ര അനിശ്ചിതത്വത്തിലായ ഇന്ത്യന്‍ ഉംറ തീര്‍ഥാടകരോട് ബദല്‍ വിമാന സര്‍വീസുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ നിര്‍ത്തിവെച്ചതായും ആകാശ എയര്‍ നിയന്ത്രണം ഒക്ടോബര്‍ 27 വരെ നീട്ടിയതായും ജിദ്ദയിലെ ഇന്ത്യന്‍ കണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
ഇന്നലെ പുറത്തിറക്കിയ അറിയിപ്പിലാണ് കോണ്‍സുലേറ്റ് യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയത്. ജിദ്ദ, മദീന, ദമാം വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില വിമാന സര്‍വീസുകള്‍ തടസ്സങ്ങള്‍ തുടരുകയാണ്. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ മറ്റു വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ ഉപയോഗപ്പെടുത്താമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ജിദ്ദ, മദീന, ദമാം എന്നിവിടങ്ങളില്‍ നിന്ന് സൗദിയ എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ദമാമില്‍ നിന്ന് ഡല്‍ഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് ഫ്‌ലൈനാസും മുംബൈയിലേക്ക് ഫ്‌ലൈഅദീലും സര്‍വീസുകള്‍ നടത്തുന്നുണ്ട്. സമയക്രമവും സീറ്റുകളുടെ ലഭ്യതയും അനുസരിച്ചായിരിക്കും യാത്ര സാധ്യമാകുക.
യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ വഴി കണക്ഷന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതും പരിഗണിക്കാം. എന്നാല്‍ ഇത്തരത്തിലുള്ള യാത്രകള്‍ക്ക് ആവശ്യമായ വിസ, പ്രവേശനാനുമതി തുടങ്ങിയ നിബന്ധനകള്‍ യാത്രക്കാര്‍ മുന്‍കൂട്ടി പരിശോധിക്കണം