സൗദി അറേബ്യയില്‍ വേനല്‍ച്ചൂട് കടുക്കുന്നു
കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരും.
നാല് പ്രധാന മേഖലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ പ്രവചനമുണ്ട്.
സൗദി അറേബ്യയില്‍ വേനല്‍ച്ചൂട് കടുക്കുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ താപനില കുതിച്ചുയരുകയാണ്. എന്നാല്‍ നാല് പ്രധാന മേഖലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ പ്രവചനമുണ്ട്. കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരും. ജസാന്‍, അസീര്‍, അല്‍ബഹ, മക്ക എന്നീ മേഖലകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 46 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. മക്ക, ദമാം, ബുറൈദ, വാദി അല്‍ ദവാസിര്‍ എന്നീ പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ കഴിഞ്ഞദിവസം താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.