ഒമാനിലെ വേനല്ക്കാല ഉച്ചസമയ വര്ക്ക് പെര്മിറ്റ്; ഏപ്രില് അഞ്ച് മുതല് അപേക്ഷിക്കാം
വേനല്ക്കാല മാസങ്ങളില് (ജൂണ്, ജൂലൈ, ആഗസ്റ്റ്) ഉച്ചസമയങ്ങളില് അവശ്യ സേവനങ്ങള് നല്കുന്ന സ്ഥാപനങ്ങള്ക്കുള്ള വർക്ക് പെർമിറ്റ് അപേക്ഷകള് സ്വീകരിച്ചുതുടങ്ങുന്നതായി ഒമാൻ തൊഴില് മന്ത്രാലയം
സുല്ത്താനേറ്റിലെ ബിസിനസ്സ് ഉടമകള്ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ എംപ്ലോയേഴ്സ് ഇ-സർവീസസ് പോർട്ടല് വഴി ഏപ്രില് 5 മുതല് അപേക്ഷ സമർപ്പിക്കാം.
മസ്കത്ത്: വേനല്ക്കാല മാസങ്ങളില് (ജൂണ്, ജൂലൈ, ആഗസ്റ്റ്) ഉച്ചസമയങ്ങളില് അവശ്യ സേവനങ്ങള് നല്കുന്ന സ്ഥാപനങ്ങള്ക്കുള്ള വർക്ക് പെർമിറ്റ് അപേക്ഷകള് സ്വീകരിച്ചുതുടങ്ങുന്നതായി ഒമാൻ തൊഴില് മന്ത്രാലയം.സുല്ത്താനേറ്റിലെ ബിസിനസ്സ് ഉടമകള്ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ എംപ്ലോയേഴ്സ് ഇ-സർവീസസ് പോർട്ടല് വഴി ഏപ്രില് 5 മുതല് അപേക്ഷ സമർപ്പിക്കാം. മെയ് 31 വരെ അപേക്ഷാ വിൻഡോ തുറന്നിരിക്കും. ഒമാനില് അവശ്യ പ്രവർത്തനങ്ങള് നിലനിർത്താനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഈ പെർമിറ്റുകള് അനിവാര്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
കടുത്ത വേനല്ക്കാല ചൂടില് നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായുള്ള സുരക്ഷാ, നിയന്ത്രണ മാനദണ്ഡങ്ങള് പാലിക്കുന്നുണ്ടെങ്കില്, യോഗ്യരായ സ്ഥാപനങ്ങള്ക്ക് ഉച്ചസമയങ്ങളില് പ്രവർത്തനം തുടരാൻ ഈ നടപടി അനുവാദം നല്കും.അപേക്ഷാ സമയപരിധി കർശനമായി പാലിക്കാനും ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രാലയം ബിസിനസ്സ് ഉടമകളോട് അഭ്യർത്ഥിച്ചു.