ഒമാനില്‍ ശക്തമായ കാറ്റിന് സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം
വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള സജീവമായ കാറ്റ് രാജ്യത്തിന്റെ പല ഭാഗത്തും അനുഭവപ്പെടും.
Jun 22, 2026, 14:08 IST
വാഹനമോടിക്കുന്നവര്‍, പുറം തൊളിലാളികള്‍ എന്നിവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഒമാന്‍ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി.
വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള സജീവമായ കാറ്റ് രാജ്യത്തിന്റെ പല ഭാഗത്തും അനുഭവപ്പെടും.
തുറസായ പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും മണല്‍ പറക്കുന്നതിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വാഹനമോടിക്കുന്നവര്‍, പുറം തൊളിലാളികള്‍ എന്നിവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.