ഒമാനില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത

മുസന്ദം തീരങ്ങളിലും ഒമാന്‍ കടലിലും 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകും.

 


കടല്‍ക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്


ഒമാനില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റ് അനുഭവപ്പെടുക.


കടല്‍ക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്. മുസന്ദം തീരങ്ങളിലും ഒമാന്‍ കടലിലും 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകും. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഇതു ദൂരക്കാഴ്ചയെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.